കൊല്ലം: ചവറയിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്തു. ഭീകരരുടെ റിപ്പോർട്ടറാണ് സാദിഖ്. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നതെന്ന് എൻഐഎ വ്യക്തമാക്കി.
സാദിഖിന്റെ കൊല്ലത്തെ വീട്ടിൽ നിന്ന് ഇത് സംബന്ധിച്ച് നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഭീകര സംഘടന ലക്ഷ്യമിട്ടിരുന്ന ആർഎസ്എസ് കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ ആണ് പോപ്പുലർ ഫ്രണ്ട് ഭീകരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് സൂചന.
പിഎഫ്‌ഐ ഇന്റലിജൻസ് സ്‌ക്വാഡ് അംഗമായ സാദിഖിനെ പോലെയുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഹിറ്റ് സ്‌ക്വാഡ് കൊലപാതകങ്ങൾ നടത്തുന്നത്.












