ആലപ്പുഴ : പൊതുവഴിയിൽ മദ്യപിച്ച് കലഹിച്ച സിപിഎം മുൻസിപ്പൽ കൗൺസിലർ അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലായത്. വഴിയിൽ കാർ നിർത്തിയിട്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മദ്യപാനം.
എടത്വ ചങ്ങങ്കരി പളളിയിലേക്കുള്ള വഴിയിൽ വെച്ച് മദ്യപിച്ചതോടെ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടാക്കി. സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തു.










