പാരിസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ലുസൈൽ റാൻഡൻ അന്തരിച്ചു. 118 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.
ടൗൺലോൺ മേയർ ഹ്യൂബെർട്ട് ഫാൽകോയാണ് മരണ വാർത്ത പുറത്തുവിട്ടത്. നമ്മളെ ദു:ഖത്തിലാഴ്ത്തി ലുസൈൽ റാൻഡൻ സഹോദരന്റെ അടുത്തേക്ക് പോയെന്ന് അദ്ദേഹം പറഞ്ഞു. ലുസൈൽ റാൻഡന്റിന്റെ മരണത്തിൽ നമുക്ക് ദു:ഖം ഉണ്ടാകം. എന്നാൽ അന്ത്യനാളുകളിൽ ലുസൈൽ മരണം ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിസ്റ്റർ ആൻഡ്രെ എന്ന് അറിയപ്പെടുന്ന ലുസൈൽ റാൻഡൻ 1904 ലായിരുന്നു ജനിച്ചത്. 1918 ലെ സ്പാഷിന് ഫ്‌ളൂ അതിജീവിച്ച ലുസൈൽ റാൻഡൻ രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായി. 19ാം വയസ്സിൽ കത്തോലിക്കയിലേക്ക് മാറിയ ലുസൈൽ റാൻഡൻ എട്ട് വർഷങ്ങൾക്ക് ശേഷമാണ് മഠത്തിൽ ചേർന്നത്. അദ്ധ്യാപികയായും, സർക്കാർ സംവിധാനത്തി
ലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ അനാഥരാക്കപ്പെട്ട കുട്ടികളെ സംരക്ഷിച്ചുകൊണ്ടായിരുന്നു ആധുരസേവനത്തിലേക്ക് ലുസൈൽ റാൻഡൻ എത്തിയത്. പിന്നീട് 28 വർഷക്കാലം അനാഥരെയും നിരാലംബരെയും പരിചരിച്ചു.
2021 ൽ ലുസൈൽ റാൻഡന് കൊറോണ ബാധിച്ചിരുന്നു. ഇതിനെ അതിജീവിച്ചെങ്കിലും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നുവെന്നാണ് വിവരം. ജപ്പാന്റെ കാനെ ടനാക്കയ്ക്ക് ശേഷം ഏറ്റവും ലോകത്തെ പ്രായം കൂടിയ വ്യക്തിയാണ് ലുസൈൽ റാൻഡൻ. 119ാം വയസ്സിലായിരുന്നു കാനെ ടനാക്ക അന്തരിച്ചത്.













Discussion about this post