ലക്‌നൗ : ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ നഗ്നരാക്കി നിരത്തിലൂടെ നടത്തണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സമീറുള്ള ഖാൻ. മൊറാദാബാദിൽ ബുർഖ ധരിച്ച് എത്തിയ മുസ്ലീം വിദ്യാർത്ഥിനികളെ അധികൃതർ കോളേജിൽ പ്രവേശിപ്പിച്ചില്ല. ഈ സംഭവത്തിൽ പ്രതികരിച്ചുകൊണ്ടാണ് സമീറുള്ള ഖാൻ വിവാദ പ്രസ്താവന നടത്തിയത്.
കോളേജിൽ ബുർഖ നിരോധിക്കുന്നത് തീർത്തും തെറ്റായ കാര്യമാണ്. വിദ്യാർത്ഥികൾക്ക് ബുർഖ ധരിക്കണമെന്നാണ് ആഗ്രഹമെങ്കിൽ അവരങ്ങനെ ചെയ്യണം. അത് നിരോധിക്കുന്നത് ശരിയല്ല. അങ്ങനെ ആർക്കെങ്കിലും ഇത് നിരോധിക്കണമെന്ന് തോന്നിയാൽ അവരെ പൊതുനിരത്തിലൂടെ നഗ്നരാക്കി നടത്തണം. അപ്പോഴേ മുഖം മറയ്ക്കാത്തതിന്റെ ബുദ്ധിമുട്ട് അവർക്ക് മനസിലാകൂ.
സ്വയം മറയ്ക്കുക എന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളിൽ പോയാൽ നമ്മുടെ അമ്മമാരും സഹോദരിമാരും മുഖം മറച്ച് നടക്കുന്നത് കാണാനാകും. നഗ്നരാക്കി നടത്തിക്കുന്നത് കുറ്റമാണെങ്കിൽ മുഖം മൂടാൻ അനുവദിക്കാത്തതും കുറ്റം തന്നെയാണെന്നാണ് സമീറുള്ള ഖാൻ പറയുന്നത്.
Discussion about this post