ന്യൂഡൽഹി: അതിശൈത്യത്തിലും തനിക്ക് വെള്ള ടീ ഷർട്ട് മാത്രം മതിയെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ വാദങ്ങള് പൊളിയുന്നു. ജമ്മുകശ്മീരിലെ തണുപ്പ് സഹിക്കാനാവാതെ വന്നതോടെ ജാക്കറ്റ് അണിഞ്ഞ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത രാഹുലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. രാഹുലിന്റെ ജാക്കറ്റ് ചർച്ചയായതോട അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ്.
അത് റെയിൻകോട്ടാണ്, ജാക്കറ്റ് അല്ല. മഴ കഴിഞ്ഞു, റെയിൻകോട്ട് ഊരിമാറ്റി’ എന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്നത് മഴക്കോട്ടാണെന്നും അല്ലാതെ ജാക്കറ്റ് അല്ലെന്നും കോൺഗ്രസ് വിശദീകരിച്ചു. രാവിലെ മുതൽ ജമ്മുവിന്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴയായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞ് ജാക്കറ്റ് ഊരി മാറ്റി വെളുത്ത ടീഷർട്ട് ധരിച്ച് രാഹുൽ ഗാന്ധി യാത്ര തുടർന്നുവെന്നാണ് വിശദീകരണം.
കോൺഗ്രസിന്റെ ഈ മഴക്കോട്ട് വിശദീകരണത്തിനെ ട്രോളിയും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പപ്പുവിനെ ഇങ്ങനെ അമാനുഷികനായി ചിത്രീകരിക്കാനുള്ള തന്ത്രപാടിലാണ് കോൺഗ്രസ് എന്നാണ് പ്രധാന വിമർശനം. രാഹുൽ ധരിച്ചത് മഞ്ഞിലും മഴയിലും ഒരുപോലെ ധരിക്കാവുന്ന ജാക്കറ്റ് ആണെന്ന് പലരും തെളിവടക്കം നിരത്തി, ചൂണ്ടിക്കാണിക്കുന്നുണ്ട്.
Discussion about this post