പട്‌ന : 29 അടി നീളമുള്ള മൊബൈൽ ടവർ മോഷ്ടിച്ച് കൊള്ളസംഘം. പട്‌നയിലെ ശബ്‌സിഭാഗിലാണ് സംഭവം. 5 ജി സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനിയിലെ ടെക്‌നീഷ്യന്മാർ സർവീസ് നടത്താൻ എത്തിയപ്പോഴാണ് മൊബൈൽ ടവർ മോഷണം പോയ വിവരം അറിയുന്നത്.
ഒരു കെട്ടിടത്തിന് മുകളിലായാണ് ഈ ടവർ നിർമ്മിച്ചിരുന്നത്. 2006 ൽ എയർസെൽ നിർമ്മിച്ച ടവർ, 2017 ൽ ജിടിഎൽ എന്ന കമ്പനിക്ക് വിറ്റിരുന്നു. അതിനിടെ ടവർ പ്രവർത്തിക്കാതെയായി. തുടർന്ന് കെട്ടിട ഉടമ ഇത് നീക്കം ചെയ്യാൻ കമ്പനിയോട് ആവശ്യപ്പെട്ടു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം കുറച്ച് ആളുകൾ വന്ന് ടവറിന് തകരാറുണ്ടെന്നും പുതിയൊരു ടവർ സ്ഥാപിക്കുമെന്നും അറിയിച്ചുകൊണ്ട് ഇത് പൊളിച്ച് കൊണ്ടുപോയി എന്ന് ഉടമ പറഞ്ഞു. എന്നാൽ ടവർ കൊണ്ടുപോകാൻ തങ്ങൾ ആരെയും നിയോഗിച്ചില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post