പുണെ: മികച്ച പോരാട്ടം കാഴ്ചവച്ചിട്ടും പുണെ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളടീമിന്റെ തോല്‍വി.
സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. പുണെയ്ക്കായി കാലു ഉച്ചെ (16ാം മിനിറ്റ്, 23), ടൂങ്കെ സാന്‍ലി (72) എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ മലയാളി താരം മുഹമ്മദ് റാഫിയുടെ (1, 30) വകയായിരുന്നു കേരളത്തിന്റെ മറുപടി ഗോളു!കള്‍.
വിജയത്തോടെ 12 പോയിന്റുമായി പുണെ സിറ്റി എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ നാലു പോയിന്റുമായി അവസാന സ്ഥാനത്താണ്.
ശനിയാഴ്ച കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.
Discussion about this post