അമല പോൾ വിഷയത്തിൽ അഭിപ്രായവുമായി ചിദാനന്ദപുരി സ്വാമികൾ. സീഡ് ടിവിയുടെ വീഡിയോയിലൂടെയാണ് സ്വാമികൾ അഭിപ്രായം പ്രകടിപ്പിച്ചത്. ക്ഷേത്രത്തിൽ കയറിയിട്ട് അവിടെയാണോ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിക്കുന്നവനെ ക്ഷേത്രത്തിൽ കയറ്റേണ്ട കാര്യമില്ലെന്ന് സ്വാമിജി വ്യക്തമാക്കി. അങ്ങനെയുള്ളവർ വിശ്വാസത്തെ അപമാനിക്കുകയാണ്. എന്നാൽ ക്ഷേത്ര വിശ്വാസിയായ , ക്ഷേത്രാന്തരീക്ഷ പരിശുദ്ധി പാലിക്കുന്ന ആരേയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സ്വാമികൾ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെത്തി അവിടെയാണോ കൃഷ്ണനിരിക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു സ്വാമിജിയുടെ പരാമർശം.
ക്ഷേത്രത്തിലെ അധികൃതർ ഒരു വ്യവസ്ഥയുടെ ഭാഗമായാണ് അത്തരം തീരുമാനമെടുത്തത്. പ്രസിദ്ധരല്ലെങ്കിൽ ആരും ശ്രദ്ധിക്കില്ല. അമല പോളിനെ പോലെ പ്രസിദ്ധരായാൽ അത് ശ്രദ്ധിക്കപ്പെടും. നിയമ ലംഘനം നടത്തുന്നതിനെ പിന്തുണയ്ക്കാൻ ചുമതലപ്പെട്ടവർക്ക് കഴിയില്ല. അതുകൊണ്ടായിരിക്കണം അമല പോളിനെ തടഞ്ഞതെന്ന് സ്വാമിജി വീഡിയോയിൽ ചൂണ്ടിക്കാട്ടി. ക്ഷേത്ര വിശ്വാസിയും ക്ഷേത്രാന്തരീക്ഷ ശുദ്ധി പാലിക്കുന്നവതുമായ ആരേയും കയറ്റണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. അതിന് മതം നോക്കേണ്ടതില്ലെന്നും സ്വാമിജി ചൂണ്ടിക്കാട്ടി.
ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിനെ ക്ഷേത്ര ജീവനക്കാർ തടഞ്ഞിരുന്നു. തുടർന്ന് തന്റെ പ്രതിഷേധം സന്ദശക പുസ്തകത്തിൽ കുറിച്ചതിന് ശേഷമായിരുന്നു അമല പോൾ മടങ്ങിയത്. ഹിന്ദുവല്ലാത്തവരെ പ്രവേശിപ്പിക്കാൻ നിയമം ഇല്ലാത്തതിനാലാണ് തടഞ്ഞതെന്നായിരുന്നു ജീവനക്കാർ വ്യക്തമാക്കിയത്.
Discussion about this post