ഇടുക്കി: പോലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മരണത്തിന് കാരണം പോലീസാണെന്നും ഇല്ലാത്ത കേസ് കെട്ടിവച്ച്ാ ജീവിതം നശിപ്പിച്ചതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നുമാണ് യുവാവിന്റെ മരണമൊഴി. വെങ്ങാനൂർ പ്രസ്സ് റോഡിൽ താമസിക്കുന്ന അമൽജിത്ത് (28) ആണ് ജീവനൊടുക്കിയത്.
തൊടുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർക്ക് എതിരെയാണ് മൊഴി. കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളിൽ പോലീസ് തന്നെ മാത്രം പ്രതിയെന്ന് യുവാവ് ആരോപിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും 17 ദിവസം മെന്റൽ ആശുപത്രിയിൽ ആക്കിയെന്നുമാണ് യുവാവ് ആരോപിച്ചിരുന്നത്.
തനിക്ക് പരാതികളുമായി മുന്നോട്ട് പോകാൻ സാമ്പത്തികശേഷി ഇല്ലെന്നും താൻ മരിച്ച് കഴിഞ്ഞാൽ തന്റെ മൂന്നു മക്കളുടെയും ഉത്തരവാദിത്തവും അവരുടെ വിദ്യാഭ്യാസം, ഭക്ഷണം ,എന്നിവ സർക്കാർ നോക്കണം എന്നും പറഞ്ഞാണ് യുവാവ് ഫോൺ കട്ട് ചെയ്തത്.
കൺട്രോൾ റൂമിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്ക് മുൻപായി പോലീസുമായി സംസാരിച്ച ഫോൺ റെക്കോർഡിംഗ് യുവാവ്,സുഹൃത്തുകൾക്ക് അയച്ചു നൽകിയിരുന്നു.
Discussion about this post