ന്യൂഡൽഹി: കടലിന്റെ മാന്ത്രികത സ്‌ക്രീനിലേക്ക് പകർത്തി പണം വാരുകയാണ് ഹോളിവുഡ് ചിത്രം അവതാർ ദ വേ ഓഫ് വാട്ടർ. ജയിംസ് കാമറൂണിന്റെ മേക്കിന്റെ മനോഹാരിത അനുഭവിച്ചറിയാൻ തിയേറ്ററുകളിലേക്കെത്തിയ ഇന്ത്യൻ പ്രേക്ഷകർ അവതാറിന് പുതിയ റെക്കോഡുകളും സമ്മാനിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന ഖ്യാതിയാണ് അവതാർ നേടിയത്. മുൻപ് അവഞ്ചേഴ്‌സ് എൻഡ് ഗെയിമിനായിരുന്നു ഈ നേട്ടം സ്വന്തമായിട്ടുള്ളത്. 367 കോടി രൂപയായിരുന്നു അവഞ്ചേഴ്‌സ് എൻ്ഡ ഗെയിം സ്വന്തമാക്കിയതെങ്കിൽ അവതാർ 2 ഇത് വരെ 368.20 കോടി രൂപയാണ് സ്വന്തമാക്കിയത്.
ആദ്യ ആഴ്ച തന്നെ 182 കോടി രൂപ സ്വന്തമാക്കിയ സിനിമ രണ്ടാം വാരം 98 കോടിരൂപയും മൂന്നാം വാരം 54 കോടിയും സ്വന്തമാക്കിയിരുന്നു, ഏഴാം വാരത്തിലേക്ക് കടക്കുമ്പോഴും നിറഞ്ഞ തിയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
അവതാർ ദി വേ ഓഫ് വാട്ടറി’ന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ രണ്ട് ബില്യൺ ഡോളറിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ പുതിയ ചിത്രങ്ങൾ പലതും എത്തിയിട്ടും അവതാർ ദി വേ ഓഫ് വാട്ടറിന്റെ കാണികളിൽ കുറവില്ല.
പതിമൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ അവതാറിനാണ് ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് സ്വന്തമായിട്ടുള്ളത്. 2.9 ബില്യണാണ് . ഇത് അവതാർ 2 മറികടക്കുമെന്നാണ് പ്രതീക്ഷ.










Discussion about this post