ന്യൂഡൽഹി: ചരിത്ര മുഹൂർത്തതിന് സാക്ഷിയായി ഭാരതം. രാജ്യത്തിന്റെ ധീരനായകരായ പരം വീർ ജേതാക്കളുടെ പേര് ആൻഡമാൻ നിക്കോബാർ ദ്വീപുൾക്ക് നൽകി. ദ്വീപുസമൂഹത്തിലെ 21 വലിയ ദ്വീപുകൾക്കാണ് പ്രധാനമന്ത്രി നാമകരണം നടത്തിയത്. പരാക്രം ദിവസ് ആഘോഷവേളയിലാണ് ചടങ്ങ് നടത്തിയത്.
ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ 126ാം ജന്മവാർഷികത്തിനോടനുബന്ധിച്ച് നേതാജിയ്ക്ക് സമർപ്പിച്ചിരിക്കുന്ന ദേശീയസ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി അനച്ഛാദനം ചെയ്തു. 2 ദിവസത്തെ സന്ദർശനത്തിനായി ദ്വീപിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴിയാണ് സ്മാരകത്തിന്റെ മാതൃക അനാച്ഛാദനം ചെയ്തത്.
ശ്രീനഗർ വിമാനത്താവളത്തിന് സമീപം പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ പിന്തിരിപ്പിക്കുന്നതിനിടെ 1947 നവംബർ 3-ന് രക്തസാക്ഷിയായ പരമവീര ചക്ര പുരസ്‌കാര ജേതാവായ മേജർ സോമനാഥ് ശർമ്മയുടെ പേരിലാണ് പേരിടാത്ത ഏറ്റവും വലിയ ദ്വീപ് ഇനി അറിയപ്പെടുക. ബദ്ഗാം യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയ്ക്കും ത്യാഗത്തിനും മരണാനന്തരം പരം വീർ ചക്ര നൽകി ആദരിച്ചു. പേരിടാത്ത രണ്ടാമത്തെ വലിയ ദ്വീപിന് രണ്ടാമത്തെ പരമവീര ചക്ര അവാർഡ് ജേതാവായ സുബേദാർ, ഹോണി ക്യാപ്റ്റൻ (അന്നത്തെ ലാൻസ് നായിക്) കരം സിംഗ് എന്നിവരുടെ പേരാണ് നൽകിയത്.
എം.എം; സെക്കന്റ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ; നായക് ജാദുനാഥ് സിംഗ്; കമ്പനി ഹവിൽദാർ മേജർ പിരു സിംഗ്; ക്യാപ്റ്റൻ ജി.എസ് സലാരിയ; ലെഫ്റ്റനന്റ് കേണൽ (അന്നത്തെ മേജർ) ധൻസിംഗ് ഥാപ്പ; സുബേദാർ ജോഗീന്ദർ സിംഗ്; മേജർ ഷൈതാൻ സിംഗ്; സി.ക്യൂ.എം.എച്ച് അബ്ദുൾ ഹമീദ്; ലഫ്റ്റനന്റ് കേണൽ അർദേശിർ ബർസോർജി താരാപൂർ; ലാൻസ് നായിക് ആൽബർട്ട് എക്ക; മേജർ ഹോഷിയാർ സിംഗ്; സെക്കന്റ് ലെഫ്റ്റനന്റ് അരുൺ ഖേത്രപാൽ; ഫ്ളയിംഗ് ഓഫീസർ നിർമ്മൽജിത് സിംഗ് ഷെഖോൺ; മേജർ രാമസ്വാമി പരമേശ്വരൻ; നായിബ് സുബേദാർ ബനാ സിംഗ്; ക്യാപ്റ്റൻ വിക്രം ബത്ര; ലെഫ്റ്റനന്റ് മനോജ് കുമാർ പാണ്ഡെ; സുബേദാർ മേജർ (അന്നത്തെ റൈഫിൾമാൻ) സഞ്ജയ് കുമാർ; സുബേദാർ മേജർ റിട്ട. (ഓണററി ക്യാപ്റ്റൻ) ഗ്രനേഡിയർ യോഗേന്ദ്ര സിംഗ് യാദവ്. എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നൽകുന്നത് കണക്കിലെടുത്ത്, റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് 2018-ൽ ദ്വീപ് സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി പുനർനാമകരണം ചെയ്തിരുന്നു.ഹാവ്ലോക്ക് ദ്വീപിന്റെ പേര് ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.
Discussion about this post