ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ അഭാവത്തിൽ ചികിത്സ ഏറ്റെടുത്ത് സെക്യൂരിറ്റി. പട്ടൻചെരു സർക്കാർ ആശുപത്രിയിലാണ് സംഭവം.
ഡോക്ടറില്ലാത്ത സമയത്ത് എത്തിയ രോഗിയുടെ തലയിലെ മുറിവ് തുന്നി, മരുന്ന് വയ്ക്കുന്ന സെക്യൂരിറ്റിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡോക്ടർ ആശുപത്രിയിലുണ്ടെന്നും പക്ഷേ അദ്ദേഹം, മറ്റ് തിരക്കുകളിലായതിനാലാണ് താൻ മുറിവ് തുന്നി മരുന്നുവെക്കുന്നതെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം
ഗുരുതരമായ വീഴ്ചയുടെ വീഡിയോ വിവാദമായതോടെ തെലങ്കാന ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി ടി ഹരീഷ് റാവുവും പട്ടചെരു എംഎൽഎ ജി മഹിപാൽ റെഡ്ഡിയും രാജിവെക്കണമെന്ന് ബിജെപി യുവമോർച്ച ജില്ലാ പ്രസിഡന്റ് ഗഡില ശ്രീകാന്ത് ഗൗഡ് ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള ആരോഗ്യസംരക്ഷണം വാഗ്ദാനം ചെയ്യുന്ന സംസ്ഥാന സർക്കാർ, ആദ്യം ഒഴിവുള്ള തസ്തികകൾ നികത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post