ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഡ്രോണുകൾ ഉൾപ്പെടെ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഡൽഹി പോലീസ്. സുരക്ഷയെ കരുതിയാണ് നടപടി. അടുത്ത മാസം 15 വരെ നിരോധനം തുടരുമെന്ന് പോലീസ് അറിയിച്ചു.
ഡ്രോണുകൾ, മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ്, ഹോട്ട് എയർ ബലൂൺ എന്നിവ പറത്തുന്നതിനും പാരാഗ്ലൈഡിംഗ് നടത്തന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകര സഘടനകളും രാജ്യവിരുദ്ധ ശക്തികളും റിപ്പബ്ലിക് ദിനാഘോഷങ്ങൾ അലങ്കോലപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോണുകൾ പറത്തുന്നതിന് വിലക്കേർപ്പെടുത്തിയത്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നൽകിയിട്ടുണ്ട്. അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post