ആലപ്പുഴ: തെങ്ങിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ഹരിപ്പാട് കണ്ടല്ലൂർ സ്വദേശി കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. തത്തയെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു കുട്ടി തെങ്ങിന് മുകളിൽ കയറിയത്.
വൈകീട്ടോടെയായിരുന്നു സംഭവം. പുല്ലുകുളങ്ങര- കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിന് സമീപമുള്ള തെങ്ങിലായിരുന്നു കുട്ടി കയറിയത്. എന്നാൽ കയറി പകുതിയിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മുതുകുളം ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് കൃഷ്ണ ചൈതന്യ.
Discussion about this post