ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് പരിശോധന നടത്തിയ സംഭവത്തില്‍ ഡല്‍ഹി പോലിസ് റിപ്പോര്‍ട്ട് നല്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്.
റെയ്ഡിനെ ന്യായീകരിച്ചു കൊണ്ടുള്ളതാണ് റിപ്പോര്‍്ട്ട്. ഡല്‍ഹി പോലിസിന്റെത് സാഭാവിക നടപടിയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിസിആര്‍ വാഹനത്തില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. .കേരള ഹൗസില്‍ പശു ഇറച്ചി വിതരണം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് കേരള ഹൗസിലെത്തി പരിശോധന നടത്തി മടങ്ങുകയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ ഡല്‍ഹി പോലിസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടിലും ഉള്ളത്.
Discussion about this post