മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ ഡോളർ കടത്ത് പിടികൂടി. 90,000 ഡോളറിന്റെ (73.44 ലക്ഷം) നോട്ടുകളാണ് പുസ്തകത്തിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ചത്. പുസ്തകത്തിന്റെ ഓരോ പേജുകൾക്കും ഇടയിലായാണ് ഡോളറുകൾ ഒളിപ്പിച്ച് വച്ചിരുന്നത്.
ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഒരു വിദേശ യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് വ്യക്തമാക്കി. ഇയാളുടെ പേര് വിവരങ്ങളോ, ഏത് രാജ്യക്കാരനാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം ട്രിച്ചി വിമാനത്താവളത്തിലും സമാനമായ രീതിയിൽ ഡോളർ കടത്ത് പിടികൂടിയിരുന്നു. 9,600 ഡോളറാണ് പിടികൂടിയത്. കറൻസി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
Discussion about this post