കൊച്ചി : കൊച്ചി നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭത്തിൽ പ്രതി ജോളി ജെയിംസിനെ സൗത്ത് പോലീസ് പിടികൂടി.
ജോളിയും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് യുവതചിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ സൂര്യ പുറത്തേക്കിറങ്ങി ഓടി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ പ്രതിയെ പിടികൂടിജോലിക്കായി ഒരു ലക്ഷത്തോളം രൂപ ജോളി ജെയിംസ് ട്രാവൽസിന് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.












