പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പത്തനംതിട്ട വെട്ടൂരിലാണ് സംഭവം. കൊരണ്ടിക്കര സ്വദേശി രാജുവിനാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
ഉച്ചയോടെയായിരുന്നു സംഭവം. നടന്നു പോകുന്നിതിനിടെ പുറകിലൂടെ ഓടിയെത്തിയ നായ രാജുവിന്റെ കാലിൽ കടിക്കുകയായിരുന്നു. ഇതിന് ശേഷം പശുവിനെയും, കിടാവിനെയും ഒരു പോത്തിനെയും നായ കടിച്ചു. വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ ആയിരുന്നു നായ. അതിനാൽ നായയ്ക്ക് പേ വിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്.
വളർത്തു മൃഗങ്ങളെ ആക്രമിക്കാൻ ആരംഭിച്ചതോടെ നാട്ടുകാർ അടിച്ചു കൊല്ലുകയായിരുന്നു. പട്ടിയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ രാജുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ട്. രാജുവിനെ നിരീക്ഷിച്ചുവരികയാണ്.
Discussion about this post