എറണാകുളം: മോഹൻലാലിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ റൗഡി പരാമർശത്തിൽ പ്രതികരിച്ച് ഹാസ്യതാരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാലിനെ ഗുണ്ടയായി കാണുന്ന അടൂരിനോട് അഭിപ്രായമില്ല. മോഹൻലാൽ എന്നും വലിയ നടനും മനുഷ്യനുമാണെന്നും ധർമ്മജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹൻലാൽ എന്ന നടൻ തങ്ങൾക്ക് വലിയ ആളാണ്. അദ്ദേഹം സാധാരണക്കാരനായി അഭിനയിച്ച ഒരുപാട് ചിത്രങ്ങൾ ഉണ്ട്. അദ്ദേഹത്തെ ഒരു ഗുണ്ടയായിട്ട് തോന്നുന്നില്ല. അദ്ദേഹത്തോടെ വലിയ ബഹുമാനമാണ് ഉള്ളത്. അതുകൊണ്ടു തന്നെ പറയുകയാണ്. അദ്ദേഹത്തിന്റെ പടത്തിൽ അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല. അദ്ദേഹം വലിയ മനുഷ്യനും നടനുമാണ്. മോഹൻലാലിനെക്കുറിച്ച് മോശം വാക്കുകൾ ഉപയോഗിക്കരുത് എന്നും ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ മോഹൻലാൽ റൗഡിയാണെന്ന പരാമർശം നടത്തിയത്. മോഹൻലാലിന് നല്ലവനായ റൗഡി ഇമേജ് ആണ്. റൗഡി എങ്ങനെയാണ് നല്ലവൻ ആകുകയെന്ന് മനസ്സിലാകുന്നില്ല. റൗഡി ഇമേജ് ഉള്ളത് കൊണ്ടാണ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നും അടൂർ പറഞ്ഞിരുന്നു.
ധർമ്മജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.
Discussion about this post