മുംബൈ : ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ സിബിഐ യുടെ പുതിയ അന്വേഷണസംഘം ഉടന്‍ ഇന്തൊനേഷ്യയിലേക്ക് തിരിക്കും.ഛോട്ടാ രാജനെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ തയ്യാറാക്കി വയ്ക്കാന്‍ സിബിഐ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മുംബൈയിലാണ് ഛോട്ടാ രാജനെതിരെ കൂടുതല്‍ കേസുകള്‍ നിലവിലുള്ളത്.
ഛോട്ടാ രാജന് അറസ്റ്റിലായതോടെ ഇന്ത്യയിലെത്തിച്ച് മഹാരാഷ്ട്ര പൊലീസിന് കൈമാറണമെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ കസ്റ്റഡിയില്‍ ലഭിക്കാന്ബന്ധപ്പെട്ട കേസ് രേഖകള്‍ കേന്ദ്രസര്‍ക്കാരിന് അയക്കുമെന്ന് മുഖ്യമന്ത്രി ഫഡിനാവിസ് പറഞ്ഞു. മുംബൈയിലെത്തിച്ച് വിചാരണ നടത്താനുള്ള എല്ലാ രേഖകളും പക്കലുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
20 കൊലപാതകക്കേസുകളടക്കം 68 കേസുകളാണ് മുംബൈയില്‍മാത്രം ഛോട്ടാ രാജനെതിരെ നിലവിലുള്ളത്. മക്കോക, പോട്ട, ആയുധനിയമം തുടങ്ങി ശക്തമായ നിയമങ്ങള്‍ചുമത്തിയ കേസുകളാണ് ഇവയിലധികവും. ദാവൂദ് ഇബ്രാഹിമുമായി പിരിയാന്‍ കാരണമായ 1993 ലെ സ്ഫോടനക്കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ രാജനില്‍നിന്നും ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജനെ ഇന്ത്യയിലെത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാപദ്ധതികളെക്കുറിച്ച് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നുണ്ട്. ഡി കമ്പനിയുടെ ഭീഷണികാരണം ദക്ഷിണാഫ്രിക്ക, സിംബാവേ, ഇറാന്എന്നീ രാജ്യങ്ങളിലും ഓസ്ട്രേലിയയില്മാത്രം ആറിടങ്ങളിലും ഛോട്ടാ രാജന്ആള്മാറി താമസിച്ചിരുന്നുവെന്ന് സൂചന ലഭിച്ചു.
ഓസ്ട്രേലിയയില്‍വച്ച് സെപ്റ്റംബറിലാണ് വിരലടയാള സാമ്യം മനസിലാക്കി ഛോട്ടാരാജന് സൗത്ത് വെയില്‍സില്‍ താമസിക്കുന്നുണ്ടെന്ന് ഇന്റര്‍പോള്‍ മനസിലാക്കിയത്. തുടര്‍ന്ന് ഇന്ത്യന്അധികൃതര് ഓസ്ട്രേലിയയില്‍ എത്തിയിരുന്നതായും സൂചനയുണ്ട്. ഇന്ത്യയുടെ നിയമനടപടികളുമായി സഹകരിക്കുമെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയിലെത്തിക്കാമെന്നാണ് വിലയിരുത്തുന്നത്.
Discussion about this post