തിരുവനന്തപുരം: പദ്മശ്രീ പുരസ്കാരം ലഭിച്ച ഡോ. സിഐ ഐസക്കിനെ ആദരവുമായി എബിവിപി. അദ്ദേഹത്തെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. സാഹിത്യ- വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്.
എബിവിപി പ്രവർത്തകർ സിഐ ഐസക്കിന്റെ വീട്ടിൽ എത്തിയായിരുന്നു ആദരിച്ചത്. എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എം രവിശങ്കറാണ് അദ്ദേഹത്തിന് മൊമന്റോ കൈമാറിയത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ്, ജില്ലാ പ്രസിഡന്റ് ഒ എസ് സനന്ദൻ, സംസ്ഥാന എസ് എഫ് എസ് ഇൻചാർജ് മൃദുൽ സുദൻ, സംസ്ഥാന സമിതി അംഗം ശ്രീഹരി, വിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.
ദീർഘകാലം സി എം എസ് കോളേജിലെ ചരിത്ര വിഭാഗം മേധാവിയായിരുന്നു സിഐ ഐസക്. എബിവിപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സിഐ ഐസക് ഉൾപ്പെടെ നാല് മലയാളികൾക്കാണ് പുരസ്കാരം ലഭിച്ചത്.
Discussion about this post