കാസർകോട് : കാസർകോട് ഡിസിസി പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്കിൽ പോസ്റ്റ് വിവാദത്തിൽ. ഫൈസൽ തന്റെ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച റിപ്പബ്ലിക് ദിനാശംസകൾ നേരുന്ന ചിത്രമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
ബി.ആർ അംബേദ്ക്കർ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ള പോസ്റ്ററിൽ സ്വാതന്ത്ര്യസമര നായകൻ വിഡി സവർക്കറുടെ ചിത്രവുമുണ്ടായിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് തന്നെ വിമർശനങ്ങളും ഉയർന്നു.
പ്രതിഷേധം ശക്തമായതോടെ ഫൈസൽ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്നും ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരാണെന്നും താനല്ലെന്നും ഫൈസൽ പറഞ്ഞു. പോസ്റ്റിൽ സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞതോടെ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
Discussion about this post