അടൂർ: ശ്രീ പാർത്ഥസാരത്ഥി ക്ഷേത്രത്തിലെ ഉത്സവത്തിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. ജില്ലാ സെക്രട്ടറി നിസാം ബഷീറിന്റെ നേതൃത്വത്തിലാണ് പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിനെതിരെ ഭീഷണി ഉയർത്തിയത്.
നിസാം ബഷീർ, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അനസ്, വാർഡ് മെമ്പർ റോണി എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രഗോപുരത്തിലും ആറാട്ട്കടവിലും കൊടി കെട്ടി. ഉത്സവത്തിനോട് അനുബന്ധിച്ച് അലങ്കരിച്ച മുത്തുക്കുടയ്ക്കും മറ്റും ഇടയ്ക്കാണ് സിപിഎമ്മിന്റെ കൊടികൾ കെട്ടിയത്. ആറാട്ടുകുളം മുനിസിപ്പാലിറ്റി വകയെന്നും അവിടെ ആറാട്ട് നടത്താനനുവദിക്കില്ലെന്നുമാണ് ഡിവൈഎഫ്‌ഐയുടെ ഭീഷണി.
ഇതിനെതിരെ ഭക്തർ രംഗത്തെത്തിയിട്ടുണ്ട്. ഉത്സവം ഭംഗിയായി നടക്കുമെന്നും ആറാട്ടിൽ വൻ ഭക്തജനപങ്കാളിത്വം ഉണ്ടാവുമെന്നും പ്രദേശവാസികൾ വ്യക്തമാക്കി. ഡിവൈഎഫ്‌ഐയുടെ ഭീഷണി വിലപ്പോവില്ലെന്നും വിശ്വാസികൾക്ക് നേരെ തിരിയുന്ന നടപടിക്ക് നേരെ ശക്തമായി പ്രതികരിക്കുമെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.












