ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് മാറ്റി. മുഗൾ ഗാർഡൻ എന്ന പേര് അമൃത് ഉദ്യാൻ എന്നാണ് മാറ്റിയത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇത്തരത്തിൽ പേര് മാറ്റിയത്. രാജ്പഥിന്റെ പേര് മാറ്റി കർത്തവ്യ പഥ് ആക്കിയതിന് പിന്നാലെയാണ് ഈ നടപടി.
അമൃത് ഉദ്യാൻ ജനുവരി 29 ഞായറാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതൽ മാർച്ച് 26 വരെ രണ്ട് മാസത്തേക്ക് സന്ദർശകർക്കായി തുറന്നിരിക്കും.
രാഷ്ട്രപതി ഭവന് സമീപം 15 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഉദ്യാനമാണ് അമൃത് ഉദ്യാൻ. ലേഡി ഹാർഡിങ്ങിന് വേണ്ടി സർ എഡ്വിൻ ലുട്ടിൻസ് ആണ് ഇത് രൂപകൽപ്പന ചെയ്തത്. അപൂർവ്വങ്ങളായ നിരവധി സസ്യങ്ങളാൽ സമ്പന്നമാണ് ഈ ഉദ്യാനം. 11 വ്യത്യസ്ത ഇനങ്ങളിലായി പതിനായിരത്തിലധികം വരുന്ന ടുലിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലെ പ്രധാന ആകർഷണം.
Discussion about this post