മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് ഖാലിസ്ഥാൻ തീവ്രവാദികൾ. ത്രിവർണ പതാകയുമേന്തി നടന്ന ഇന്ത്യൻ സംഘത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിലാണ് സംഭവം.രാജ്യത്ത് ഇന്ത്യക്കാർക്ക് നേരെ വർദ്ധിച്ച് വരുന്ന ഖാലിസ്ഥാൻ ആക്രമണങ്ങളിൽ പ്രതിഷേധിച്ചവരാണ് ആക്രമണത്തിന് ഇരയായത്. പോലീസിനെ അറിയിച്ച് നിയമാനുസൃതമായിട്ടാണ് ഇന്ത്യക്കാർ പ്രകടനം ആസൂത്രണം ചെയ്തത്.
ആക്രമണത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. രക്ഷനേടാൻ ഇന്ത്യക്കാർ സ്ഥലത്ത് നിന്ന് ചിതറി ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യൻ പതാക തറയിൽ എടുത്ത് എറിയുന്നതായും, മറ്റൊരാൾ വാളുമായി ആളുമായി ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുന്നതും കാണാം.
Most detailed video proof of Khalistani goons attacking Indian Australians with knives @DrAmitSarwal @Bha7at1_Shanka7 @Pallavi_Aus @SarahLGates1 @VictoriaPolice @rishi_suri #HinduHate @DanielAndrewsMP @TimWattsMP @JacintaAllanMP @AusHCIndia @HCICanberra pic.twitter.com/4VdRc9Cn2U
— The Australia Today (@TheAusToday) January 29, 2023
ആക്രമണത്തെ വിക്ടോറിയ പോലീസ് ശക്തമായി അപലപിച്ചു. 30 വയസ്സ് പ്രായമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടങ്ങിയെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post