ലോകപ്രശസ്ത ചിത്രകാരൻ സർ ആന്തണി വാൻ ഡൈക്കിന്റെ ചിത്രം വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്. 1615നും 1618നുമിടയിൽ വരക്കപ്പെട്ടതെന്ന് കണക്കാക്കുന്ന ചിത്രം 3 മില്യൺ ഡോളറിനാണ് വിറ്റത്. 600 ഡോളറിനാണ് ഈ ചിത്രം മുൻപ് വാങ്ങിയത്. അന്ന് ഇത് വാൻ ഡിക്കിന്റെ ചിത്രമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
തുടർന്ന് ഈ പെയിന്റിംഗ് ന്യൂയോർക്കിലെ കിൻഡർഹുക്കിലെ ഒരു ഫാമിൽ ഉപേക്ഷിപ്പെട്ടു. പക്ഷിക്കാഷ്ഠം കൊണ്ട് ആകെ വൃത്തികേടായ നിലയിലാണ് ചിത്രം തിരികെ ലഭിച്ചത്. തുടർന്ന് വൃത്തിയ്ക്കാനായി പരിശോധിച്ചപ്പോഴാണ് ചിത്രത്തിന്റെ പഴക്കവും കലാകാരനെയും മനസിലായത്. പിന്നാലെ ലേലം സംഘടിപ്പിക്കുകയായിരുന്നു. ന്യൂയോർക്കിലെ ലേല സ്ഥാപനമായ സോത്ത്‌ബൈസ് ആണ് ലേലം സംഘടിപ്പിച്ചത്. ആരാണ് ചിത്രം വാങ്ങിയത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല.
സ്റ്റൂളിൽ ഇരിക്കുന്ന താടി വച്ച നഗ്നനായ വൃദ്ധനാണ് ചിത്രത്തിലുള്ളത്.സർ ആന്തണി വാൻ ഡൈക്കിന്റെ തന്നെ പ്രശസ്ത ചിത്രമായ സെന്റ് ജെറോം വിത്ത് ആൻ ഏഞ്ചൽ എന്ന ചിത്രത്തിന് വേണ്ടിയുള്ള പഠനമാണ് ഈ ചിത്രം.
Discussion about this post