ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. ആക്രമണത്തിന് കോപ്പു കൂട്ടിയിരുന്ന നാല് ലഷ്‌കർ ത്വയ്ബ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും ചില രേഖകളും പിടിച്ചെടുത്തു
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ടി ഭീകരർ കൊല്ലപ്പെട്ടിരുന്നു . ബുദ്ഗാം നഗരത്തിലെ ജില്ലാ കോടതി സമുച്ചയത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്.ലഷ്‌കർ ഇ ടിയുമായി ബന്ധമുള്ള പുൽവാമയിലെ അർബാസ് മിർ, ഷാഹിദ് ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സുരക്ഷാ സേന വ്യക്തമാക്കിയിരുന്നു.
Discussion about this post