ജയ്പൂർ : അജ്മീർ ഷെരീഫ് ദർഗയിൽ വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടൽ. സൂഫി സന്യാസി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ദർഗയിൽ ഉർസിൽ (ചരമവാർഷികം) പങ്കെടുക്കാനെത്തിയ ബറേൽവി വിഭാഗത്തിൽപ്പെട്ട ഒരു സംഘം ബറേൽവി അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
മറ്റൊരു വിഭാഗത്തിന്റെ മുദ്രാവാക്യങ്ങൾ കേട്ട് ദർഗയിലെ ഖാദിമുകൾ പ്രകോപിതരായി. ഇത് ഇരു സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
https://twitter.com/MeghUpdates/status/1619970952791719936?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619970952791719936%7Ctwgr%5E7255c6f5369465cf78b7f67daa4d532653a21a5f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Findia%2Frajasthan-2-pilgrim-groups-trade-blows-at-ajmer-sharif-dargah-visuals-go-viral
ബറേൽവി വിഭാഗത്തിൽപ്പെട്ട ഒരു സംഘം ദർഗയിൽ പ്രാർത്ഥനയ്‌ക്കെത്തിയതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് ദർഗ ഭരണകൂടം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
ഇതിനിടെ ബറേൽവി വിഭാഗത്തിൽപ്പെട്ടവർ ദർഗയിൽ നിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
Discussion about this post