മലപ്പുറം: കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌ഐ സുഹൈൽ ആണ് വിജിലൻസിന്റെ പിടിയിലായത് . വഞ്ചനാ കേസ് പ്രതിയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.
കൈക്കൂലി വാങ്ങാൻ എസ്‌ഐ ചുമതലപ്പെടുത്തിയ ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി. നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസ് ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു.
Discussion about this post