ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി രണ്ടാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ്. നഗരവികസനം, ഗതാഗതം, റെയിൽ വേ തുടങ്ങിയ മേഖലകൾക്കായി വലിയ തുകയാണ് സർക്കാർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ദീർഘ വീക്ഷണത്തോടെയുള്ളതാണ് ഇക്കുറിയുള്ള മോദി സർക്കാരിന്റെ ബജറ്റ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
നഗരവികസനം ലക്ഷ്യമിട്ട് 10,000 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളതെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. ഗതാഗതമേഖലയ്ക്കായി 75,000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. 2.4 ലക്ഷം കോടി രൂപയാണ് റെയിൽവേയുടെ വികസനത്തിനായി മാറ്റിവച്ചിട്ടുള്ളതെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
ആദ്യമായാണ് ബജറ്റിൽ ഇത്രയും അധികം തുക വികസനത്തിനായി റെയിൽവേയ്ക്ക് ലഭിക്കുന്നത്. 2013 – 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണ് ഈ തുക. വ്യോമഗതാഗതം സുഗമമാക്കാൻ 50 വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു.
Discussion about this post