ശ്രീനഗർ: കശ്മീരിൽ വൻ ഹിമപാതം. ഗുൽമാർഗിൽ മലമുകളിലെ സ്‌കീയിംഗ് റിസോർട്ടിലെത്തിയവരാണ് അപകടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരെ രക്ഷപെടുത്തിയതായും ബാരാമുളള പോലീസ് അറിയിച്ചു.
ബാരാമുളള പോലീസും മറ്റ് ഏജൻസികളുമാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. സ്‌കീയിംഗ് വിദഗ്ധരുടെ ഇഷ്ടകേന്ദ്രമാണ് അഫർവാത് മലമുകൾ. ഇവിടെയാണ് അപകടം ഉണ്ടായത്. മഞ്ഞിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാൻ തിരച്ചിൽ നടത്തുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യവും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞുമല സഞ്ചാരികൾ ഇരുന്ന ഭാഗത്തേക്ക് കുതിച്ചെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹിമപാതം ഉണ്ടാകുന്ന ഭാഗത്ത് നിന്നുപോലും ആളുകൾ ഓടിമാറുന്നത് വീഡിയോയിൽ കാണാം.
#WATCH | J&K: Avalanche hit the Afarwat peak at famous ski resort in Gulmarg. Rescue operation launched by Baramulla Police along with other agencies. Reports of some skiers being trapped are being corroborated, Baramulla Police say. pic.twitter.com/NOC37jdcdm
— Daily Excelsior (@DailyExcelsior1) February 1, 2023
Discussion about this post