മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിന്‍വലിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് എഫ്പിഒ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഓഹരി വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടതോടെയാണ് ഓഹരി വില്‍പ്പനയില്‍ നിന്ന് പിന്മാറാനുള്ള നാടകീയ തീരുമാനം അദാനി ഗ്രൂപ്പ് സ്വീകരിച്ചത്.
” ഇന്നത്തെ വിപണി ഞെട്ടിക്കുന്നതാണ്. ഈ അസാധാരണ സാഹചര്യം കണക്കിലെടുത്ത് എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോര്‍ഡ് കരുതുന്നു. നിക്ഷേപകരുടെ തീരുമാനം വളരെ പ്രധാനമാണ്. അതിനാല്‍ അവരെ കരുതി എഫ്പിഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചുവെന്നും@ അദാനി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഗൗതം അദാനി പ്രസ്താവനയില്‍ പറഞ്ഞു. എഫ്പിഒയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ആദ്യ ദിനം തണുത്ത പ്രതികരണമായിരുന്നെങ്കിലും രണ്ടാമത്തെ ദിവസമായപ്പോഴേക്കും 4.5 കോടി ഓഹരികളാണ് എഫ്പിഒയില്‍ വച്ചത്. സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ കൂടുതല്‍ പണം സമാഹരിക്കാനായി വീണ്ടും ഓഹരികള്‍ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ അഥവാ എഫ്പിഒ.
Discussion about this post