പൊൻകുന്നം: ഊണിനൊപ്പം കൊടുത്ത കറിയിലെ മീനിന് വലിപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറ് പേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് പ്രദീഷ് മോഹൻദാസ്(35), നെടുപന സ്വദേശികളായ കളയ്ക്കൽ കിഴക്കേതിൽ എസ്.സഞ്ജു(23), മനുഭവനിൽ മഹേഷ്‌ലാൽ)24), ശ്രീരാഗം അഭിഷേക്(23), നല്ലിള മാവിള അഭയ് രാജ്(23), അതുൽമന്ദിരം അമൽ ജെ കുമാർ(23) എന്നിവരാണ് പിടിയിലായത്.
ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനെയാണ് ഇവർ ആക്രമിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് ശേഷം വീണ്ടും തിരിച്ചെത്തിയായിരുന്നു ആക്രമണം. ഊണിന് നൽകിയ മീനിന്റെ വലിപ്പം കുറവാണെന്നും കറിയിൽ ചാറ് കുറവാണെന്നും ആരോപിച്ചായിരുന്നു മർദ്ദനം. ഇതിന് പുറമെ കരിങ്കല്ല് ഉപയോഗിച്ചും പ്രതികൾ ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചിരുന്നു.
Discussion about this post