ചെയ്യുന്ന ജോലികളിൽ മികവ് പുലർത്തുക എന്നത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. ചിലരുടെ ജോലിയിലുള്ള മികവ് കാണുന്നത് തന്നെ ഒരു കൗതുകമുള്ള കാര്യമാണ്. ഇത്തരത്തിൽ വ്യവസായിയായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാവുകയാണ്.
ഒരു റെസ്റ്റോറന്റിൽ ആൾക്കാർക്ക് ഭക്ഷണം നൽകുന്നതിന് വേണ്ടി വെയ്റ്റർ പ്ലേറ്റുകൾ കയ്യിൽ അടുക്കി അടുക്കി വച്ചിരിക്കുന്ന വീഡിയോ ആണിത്. മസാലദോശയാണ് ഓരോ പ്ലേറ്റുകളിലും ഉള്ളത്. ഹോട്ടലിനുള്ളിൽ നിന്ന് ഒരാൾ ദോശ ഉണ്ടാക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്ത് നിൽക്കുന്ന വെയ്റ്റർ പ്ലേറ്റുകളിലേക്ക് ഓരോ മസാലദോശയും വാങ്ങിച്ച ശേഷം കൈകളിലേക്ക് പ്രത്യേക രീതിയിൽ അടുക്കി അടുക്കി വയ്ക്കുകയാണ്. 16ഓളം പ്ലേറ്റുകളാണ് ഈ വ്യക്തി ഒരു കയ്യിൽ മാത്രമായി ബാലൻസ് ചെയ്ത് പിടിച്ചിരിക്കുന്നത്.
അതിന് ശേഷം ഭക്ഷണം കഴിക്കാനെത്തിയവർക്കായി ഇത് ഓരോന്ന് ഓരോന്നായി നൽകുന്നതും കാണാം. ഈ വീഡിയോ തന്നെ വളരെ അധികം ആകർഷിച്ചുവെന്ന് പറഞ്ഞാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘വെയ്റ്റർ പ്രൊഡക്ടിവിറ്റി’ ഒരു ഒളിമ്പിക് കായികമായി അംഗീകരിക്കേണ്ടതുണ്ടെന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. അങ്ങനെ ആണെങ്കിൽ ഈ വ്യക്തിക്ക് സ്വർണമെഡൽ ലഭിക്കുമെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. വെയ്റ്ററുടെ കഴിവിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
We need to get ‘Waiter Productivity’ recognised as an Olympic sport. This gentleman would be a contender for Gold in that event… pic.twitter.com/2vVw7HCe8A
— anand mahindra (@anandmahindra) January 31, 2023
Discussion about this post