ഇസ്ലമാബാദ്: ഇന്ത്യയെ പോലെ ഐടി ഹബ്ബാകാൻ പാകിസ്താന് കഴിയില്ലെന്ന് മുൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ. ഇന്ത്യ ഐടി മേഖലയിൽ കുതിയ്ക്കുമ്പോൾ നമുക്ക് അതിന് സാധിക്കുന്നില്ലല്ലോ എന്നോർത്ത് നിരവധി പാകിസ്താനികൾ വിലപിക്കുന്നു. ഇന്ത്യയെ പോലെ നമുക്ക് സാധിക്കില്ല. എല്ലാത്തിനും കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. നല്ല സർവകലാശാലകളും ഐടി പഠിപ്പിക്കുന്ന സ്‌കൂളുകളും’ ഇല്ലാത്തതിനാലാണിതെന്നായിരുന്നു മുൻ ധനമന്ത്രി മിഫ്താ ഇസ്മയിലിന്റെ പരാമർശം.
നൂറുകണക്കിന് ബില്യൺ ഡോളറുകളാണ് ഐടി സേവനങ്ങളിലൂടെ ഇന്ത്യ സ്വന്തമാക്കുന്നത് നമ്മുടേത് വെറും 2-3 ബില്യൺ ആണെന്ന് മുൻ ധനമന്ത്രി കൂട്ടിച്ചേർത്തു.പാകിസ്താന്റെ വിദേശ നാണയ ശേഖരം ഇതുവരെ ഏകദേശം 4.3 ബില്യൺ ഡോളറായി ഇടിഞ്ഞു, 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ പിടിച്ചു നിർത്താൻ വിദേശനാണ്യം നേടാനുള്ള വഴികൾ നാം കണ്ടെത്തേണ്ടതുണ്ട്, കയറ്റുമതി വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിലേക്ക് വിദേശികൾ എത്തുന്നില്ലെങ്കിൽ എങ്ങനെ വിദേശ നിക്ഷേപവും കയറ്റുമതിയും വർദ്ധിക്കും? കഴിഞ്ഞ 25 വർഷത്തിലധികമായി രാജ്യത്ത് വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ വിദേശികൾ എങ്ങനെയാണ് വരികയെന്ന് അദ്ദേഹം ചോദിച്ചു.
‘ബംഗ്ലാദേശും ഇന്ത്യയും അഫ്ഗാനിസ്ഥാന്റെ അടുത്ത അയൽക്കാരല്ല. എന്നാൽ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന്റെ പ്രത്യാഘാതം പാകിസ്താനിൽ വളരെ വിനാശകരമായിരുന്നു









Discussion about this post