Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുവജനക്കമ്മീഷൻ എന്ന വെള്ളാന ; പൊടിക്കുന്നത് ലക്ഷങ്ങൾ; എന്താണ് ചെയ്യുന്നതെന്ന് ഒരു വിവരവുമില്ല; വെബ്സൈറ്റിൽ കഴിഞ്ഞ മാർച്ചിന് ശേഷം വാർത്തകൾ ശൂന്യം

by Brave India Desk
Feb 3, 2023, 06:54 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

യുവജനങ്ങളാണ് നമ്മുടെ ശക്തി,യുവജനങ്ങൾക്കായാണ് നവകേരളം.. ഭരണക്കസേരയിലുള്ള ഇടതുപക്ഷം നിരന്തരം ഉയർത്തുന്ന ഒരു വാദമാണിത്. യുവജനക്ഷേമത്തിനായി അല്ലറചില്ലറ പദ്ധതികൾ വർഷം തോറും പ്രഖ്യാപിക്കുന്നതിന് പുറമെ, സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി യുവജനകമ്മീഷനവും ലക്ഷങ്ങളുടെ നീക്കിയിരിപ്പും ഉണ്ട്? എന്നാൽ യഥാർത്ഥത്തിൽ എന്താണ് യുവജനകമ്മീഷൻ? എന്താണ് അവരുടെ ജോലി? എന്തൊക്കെയാണ് അവർ ചെയ്യുന്നത് എന്ന് സർക്കാരിനോട് അന്വേഷിച്ചാൽ കൈ മലർത്തുകയാണ് പതിവ്. സംസ്ഥാന യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ, നോക്കുകുത്തിയായി മാത്രം നിൽക്കുന്ന യുവജനകമ്മീഷനെ കുറിച്ച് ഒട്ടേറെ സംശയങ്ങൾ വീണ്ടും ഉയരുകയാണ്.

ലക്ഷക്കണക്കിന് രൂപ നൽകിയ ഒരു കമ്മീഷന്റെ തലപ്പത്ത് ഒരാളെ പ്രതിഷ്ഠിക്കുമ്പോൾ സ്വാഭാവികമായും അവർക്ക് പിടിപ്പത് ജോലിയുണ്ടാകുമെന്നതാണ് സത്യാവസ്ഥ. എന്നാൽ ലക്ഷങ്ങൾ പോക്കറ്റിലാക്കി, ചെയ്യുന്ന ജോലിയെ കുറിച്ച് നികുതി പണം കൊടുക്കുന്ന പൊതുജനങ്ങൾക്ക് യാതൊരു അറിവുമില്ലെന്നതാണ് പരമാർത്ഥം.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

സുതാര്യമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വകുപ്പുകളും കമ്മീഷനുകളും തുറന്നുവച്ച പുസ്തകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോഴും സംസ്ഥാന യുവജനകമ്മീഷൻ എന്തൊക്കെയാണ് യുവജന ക്ഷേമത്തിനായി ചെയ്യുന്നത് എന്ന വിവരങ്ങൾ പോലും ലഭ്യമല്ല. ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്ന ഒരാൾക്കും കമ്മീഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് അപ്‌ഡേഷനുകൾ ലഭിക്കില്ല. കഴിഞ്ഞ വർഷം മാർച്ച് വരെ കണ്ണിൽ പൊടിയിടാനായി ചെയ്ത കുറച്ച് അദാലത്തുകളല്ലാതെ കാര്യമായിട്ടുള്ള പ്രവർത്തനങ്ങളോ നടപടികളോ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിക്കുമ്പോഴും അദാലത്തുകൾ സംഘടിപ്പിച്ചു എന്നല്ലാതെ അത് കൊണ്ട് എത്ര പേർക്ക് ഉപകാരമുണ്ടായി, എത്ര പേരെ സഹായിക്കാൻ കമ്മീഷനായി എന്നതിന്റെ വിവരങ്ങളൊന്നും തന്നെയില്ല.

യുവജനങ്ങളുടെ നന്മയ്ക്കായെന്ന് പറഞ്ഞ് ബജറ്റിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും നക്കാപിച്ച നീക്കിവച്ചാലും ശമ്പളത്തുക മാത്രമെടുത്ത് അല്ലറ ചില്ലറ പരിപാടികൾ നടത്തി ബാക്കി തുകസർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതാണ് പതിവ്. യുവാക്കൾക്കിടയിലെ ബോധവത്കരണ പ്രവർത്തനം, ജില്ലാ സെമിനാറുകൾ, ദേശീയ സെമിനാർ, ദേശീയ യുവജന ദിനാഘോഷം, ജില്ലാതല അദാലത്തുകൾ,യൂത്ത് ഐക്കൺ അവാർഡ് എന്നിവയാണ് യുവജനകമ്മീഷൻ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളത്രേ.

ഇടതു സർക്കാർ വന്നശേഷം നിയോഗിച്ച കമ്മിഷന്റെ അദ്ധ്യക്ഷ ചിന്താ ജെറോം ഓണറേറിയവും വീട്ടുവാടകയും യാത്രാ ബത്തയും എല്ലാം കൂടി ലക്ഷങ്ങൾ കൈപറ്റിയതല്ലാതെ കാര്യമായ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് നിസംശയം പറയാം. ശമ്പളം വാങ്ങാനായി മാത്രം എന്തിനാണിങ്ങനെയൊരു കമ്മീഷൻ എന്നു യുവജനങ്ങൾ ചോദിച്ചാൽ, അതിനൊരു ഉത്തരമില്ലതാനും. എന്താണ് യുവജനകമ്മീഷൻ അദ്ധ്യക്ഷനാവാൻ വേണ്ട യോഗ്യതയെന്ന് അന്വേഷിച്ചാൽ ഇരുട്ടിൽ തപ്പുകയാണ് രീതി.

പണം ചിലവാക്കാതെ തിരിച്ചടയ്ക്കുന്നതിന് കാരണം അന്വേഷിച്ചാൽ പരിപാടികൾ എല്ലാം ചെലവുചുരുക്കി നടത്തിയതിനാലാണു പണം അധികം വന്നതെന്നാണ് കമ്മീഷന്റെ വാദം. മൂന്ന് ഹെഡ് ഓഫ് അക്കൗണ്ടുകളിലൂടെയാണു കമ്മീഷനു തുക അനുവദിക്കുന്നത്. കമ്മീഷൻ തയാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ തുകയാണ് ഓരോ സാമ്പത്തിക വർഷവും അനുവദിക്കുന്നത്. എന്നാൽ നൽകുന്ന കുറഞ്ഞ തുക പോലും ചിലവഴിക്കാതെ, യുവജനക്ഷേമത്തിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാതെയാണ് ഓരോ തവണയും കമ്മീഷൻ ഓരോ സാമ്പത്തികവർഷവും നീക്കുന്നത്.

Tags: kerala yuvajana commission
Share21TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies