ദേശീയ ഗെയിംസില്‍ കനോയിംഗ് വനിത ഡബിള്‍സില്‍ കേരളത്തിന് വെള്ളി. ബെറ്റി ജോസഫ്,ആതിര ഷൈനപ്പന്‍, എന്നിവരുടെ ടീമാണ് വെള്ളി സ്വന്തമാക്കിയത്.
ദേശീയ ഗെയിംസിലെ ലോംഗ് ജമ്പില്‍ നിന്നും കേരളത്തിന്റെ രഞ്ജിത് മഹേശ്വരി പിന്മാറി. യോഗ്യതാ റൗണ്ടിലെ ആദ്യ ചാട്ടത്തിന് ശേഷമായിരുന്നു പിന്മാറ്റം. എന്‍ട്രി ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാലാണ് പങ്കെടുത്തതെന്നും ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കുമെന്നും രഞ്ജിത് പറഞ്ഞു.
പുരുഷന്മാരുടെ ലോംഗ് ജന്പില്‍ കേരളത്തിന്റെ മുഹമ്മദ് അനീസ് ഫൈനലില്‍ കടന്നു.നാളെയാണ് ഫൈനല്‍.
Discussion about this post