ഇനി മുതല്‍ യാഹൂവില്‍ സെര്‍ച്ച് ചെയ്താലും ലഭിക്കുന്നത് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളാവാന്‍ സാധ്യതയുണ്ട്. സെര്‍ച്ച് ഫലങ്ങളും സെര്‍ച്ച് എന്ജിന് പരസ്യങ്ങളും മികവുറ്റതാക്കാന്‍ യാഹൂ ഗൂഗിളുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പു വച്ചു. യാഹൂവിന്റെ സ്വന്തം സേര്‍ച്ച് എന്‍ജിനും മൈക്രോസോഫ്റ്റ് ബിങും പ്രവര്ത്തിക്കുന്നതിനൊപ്പമാണ് യാഹൂ സെര്‍ച്ചില്‍ ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങളും ലഭ്യമാകുന്നത്.
ഗൂഗിളുമായുള്ള കരാറോടെ മൈക്രോസോഫ്റ്റുമായുള്ള ബന്ധം യാഹൂ ഉപേക്ഷിക്കുമെന്നും സൂചനയുണ്ട്. യാഹൂ സെര്‍ച്ചിന്റെ പുറംകാഴ്ചയില്‍ മാറ്റമൊന്നുമുണ്ടാവില്ലെങ്കിലും ഓരോ സേര്‍ച്ചുകളും എവിടേക്ക് അയക്കണം എന്നത് യാഹൂ തീരുമാനിക്കും.
സെര്‍ച്ചുകള്‍ ഗൂഗിളിലേക്കോ മൈക്രോസോഫ്റ്റ് ബിങിലേക്കോ യാഹൂ സേര്‍ച്ച് എന്‍ജിനിലേക്കോ അയച്ച് റിസള്‍ട്ടുകള്‍ എത്തിക്കും. യാഹൂ സി.ഇ.ഒ മരിസ മേയര്‍ മുന്‍പ് ഗൂഗിള്‍ വൈസ് പ്രസിഡന്റായിരുന്നു
Discussion about this post