കോട്ടയം: ബജിക്കടയിലെ തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല മൂലയിൽ അമൽ ബാബു (ശംഭു25), അതിരമ്പുഴ നാൽപ്പത്തിമല പള്ളിപ്പറമ്പിൽ അഖിൽ ജോസഫ് (അപ്പു28) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ടിഷ്യൂ പേപ്പർ തീർന്നു പോയെന്നാരോപിച്ചായിരുന്നു ആക്രമണം.
ഈ മാസം ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം. അതിരമ്പുഴപള്ളിപ്പെരുന്നാളിന്റെ ഗാനമേള നടക്കുന്നതിനിടെ ഇവർ കടയിലെത്തി ബജി കഴിച്ചശേഷം ടിഷ്യു പേപ്പർ ചോദിച്ചു. പേപ്പർ തീർന്നുപോയെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ സംഘം ചേർന്ന് ഇയാളെ ചീത്ത വിളിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരേയും പിടികൂടുകയായിരുന്നു.
Discussion about this post