ലക്‌നൗ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ പ്രാണരക്ഷാർത്ഥം ആക്രമിച്ച് യുവതി. മീററ്റിലാണ് സംഭവം. ബലാത്സംഗ ശ്രമത്തിനിടെ മോഹിത്തെന്ന യുവാവിന്റെ ചുണ്ടുകൾ കടിച്ചെടുത്താണ് യുവതി രക്ഷപ്പെട്ടത്.
സംഭവത്തിൽ മീററ്റ് ദൗരാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വയലിൽ ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്നു യുവതിയ്ക്ക് നേരെ പ്രതി അശ്ലീലചുവയോടെ സംസാരിക്കുകയും എതിർത്തപ്പോൾ കടന്നു പിടിക്കുകയുമായിരുന്നു. ബലാത്സംഗ ശ്രമത്തിനിടെ പ്രതി ചുംബിക്കാനൊരുങ്ങിയപ്പോൾ യുവതി ചുണ്ടുകൾ കടിച്ച് മുറിച്ചെടുക്കുകയായിരുന്നു.
ചുണ്ട് മുറിഞ്ഞതിനെ തുടർന്ന് രക്തം വാർന്നതോടെ യുവാവ് അവശനായി യുവതിയ്ക്ക് മേലുള്ള പിടിവിട്ടു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
Discussion about this post