ധാക്ക: അദാനി ഗ്രൂപ്പിൽ നിന്നും വൈദ്യുതി വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് സർക്കാർ. ഝാർഖണ്ഡിലെ പ്ലാന്റിൽ നിന്നാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിക്കാൻ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ കരാറിൽ നിന്നും രാജ്യം പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഊർജ്ജകാര്യ ഉപദേഷ്ടാവ് തൗഫീഖ് ഇ ഇലാഹി അറിയിച്ചു.
കൃത്യസമയത്ത് വൈദ്യുതി ലഭിക്കുമെന്നാണ് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നത്. വേനൽക്കാലമാണ് വരുന്നത്. അദാനി ഗ്രൂപ്പിൽ നിന്നും ലഭിക്കുന്ന 600 മെഗാവാട്ട് വൈദ്യുതി ഈ സാഹചര്യത്തിൽ വലിയ ആശ്വാസമായിരിക്കുമെന്നും ഇലാഹി അറിയിച്ചു.
ഝാർഖണ്ഡിലെ അദാനി ഗ്രൂപ്പിന്റെ ഗോദ താപവൈദ്യുതി നിലയം ഞങ്ങളുടെ പ്രതിനിധികൾ സന്ദർശിച്ചിട്ടുള്ളതാണ്. ഇതിൽ ഇനി ഒരു പുനരാലോചനയുടെ ആവശ്യമില്ലെന്നും ബംഗ്ലാദേശ് അറിയിച്ചു.
Discussion about this post