ഇസ്താംബൂൾ: സിറിയയിലും തുർക്കിയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3800 കടന്നിരിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തിന് ശേഷം നിരവധി തുടർചലനങ്ങളാണ് ഉണ്ടായത്. ആറായിരത്തിനടുത്ത് കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ പൂർണമായും തകർന്നു വീണത്. ഇതിനുള്ളിൽ നിരവധി ആളുകളാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാദൗത്യത്തിനും വലിയ തിരിച്ചടിയാകുന്നുണ്ട്.
പ്രദേശത്ത് നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളും വീഡിയോകളും ആരേയും ഞെട്ടിക്കുന്നതാണ്. അത്തരത്തിൽ തുർക്കിയിലെ സാൻലിയുർഫ മേഖലയിലെ ഒരു കെട്ടിടം പൂർണമായും നിലംപരിശാകുന്നതിന്റെ വീഡിയോയും ഉണ്ട്. ചീട്ടുകൊട്ടാരം പോലെ കെട്ടിടം തകർന്നടിയുന്നത് വീഡിയോയിൽ കാണാം.
സാൻലിയുർഫയിൽ മാത്രം 50നടുത്ത് കെട്ടിടങ്ങളാണ് നിലംപരിശായത്. ആദ്യചലനമുണ്ടായി 10 മണിക്കൂറിനുള്ളിൽ 50ഓളം ചെറുതും വലുതുമായ തുടർചലനങ്ങൾ ഉണ്ടായതായാണ് തുർക്കി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. ഭൂകമ്പത്തിന് പിന്നാലെ പ്രദേശത്തെ നിരവധി റോഡുകളും തകർന്നു. ഗതാഗതം തീരെ സാധ്യമല്ലാത്ത രീതിയിലാണ് പല റോഡുകളും തകർന്നിരിക്കുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതിന്റേത് ഉൾപ്പെടെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
https://twitter.com/doganatillla/status/1622504785164255232
അതേസമയം തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സംഘത്തേയും ദുരിതാശ്വാസത്തിനാവശ്യമായ വസ്തുക്കളും അയയ്കക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെ തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയക്കുന്നത്.
People & Children trapped in collapsed and damaged buildings cry for help as aftershocks continue to hit Turkey and Syria#Turkey #Syria #syriaearthquake #earthquake #TurkeyEarthquake pic.twitter.com/Lw4h4Nilfx
— Jyot Jeet (@activistjyot) February 6, 2023
Discussion about this post