തട്ടത്തിന് മറയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രം വരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഈ പുതിയ ചിത്രത്തില്‍ തമിഴകത്തെ പ്രശസ്തനായ സംവിധായകന് ഗൗതം വാസുദേവ് മേനോന് അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയും ഉണ്ട്.
രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, സായ്കുമാര്, ലക്ഷ്മി രാമകൃഷ്ണന്, ടി.ജി.രവി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അടുത്തവര്‍ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. നോബിള്‍ ബാബു തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസന് തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്.
അടുത്ത വേനലവധിയ്ക്ക് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post