ലക്‌നൗ: വൈദ്യുതി മോഷണ കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം അറസ്റ്റിൽ. കമ്മിറ്റി സെക്രട്ടറി തൻവീർ അഹമ്മദ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാൾക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തു.
മസ്ജിദിലേക്ക് നൽകിയ വൈദ്യുതി കണക്ഷനിൽ നിന്നും സമീപമുള്ള ബന്ധുവീടുകളിലേക്ക് മറ്റൊരു ലൈൻവഴി കറൻറ് നൽകിയ കേസിലാണ് തൻവീർ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരും വിജിലൻസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വൈദ്യുതി മോഷണം പിടിക്കപ്പെട്ടത്. ഉടനെ കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈദ്യുതി മോഷ്ടിക്കാനായി ഉപയോഗിച്ചിരുന്ന 30 മീറ്റർ നീളമുള്ള കേബിളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യൻ വൈദ്യുതി നിയമ ( ഭേദഗതി)ത്തിലെ 135ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post