ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും അയ്യായിരത്തോളം ആളുകളുടെ ജീവനെടുത്ത ഭൂകമ്പം ഐഎസ് ഭീകരരുടെ താവളങ്ങളിലും നാശം വിതച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി മതമൗലികവാദികൾ എത്തിക്കൊണ്ടിരുന്ന ഗേറ്റ് വേ തകർന്നു തരിപ്പണമായി.
തുകർക്കിയിൽ ഭൂകമ്പം ഏറ്റവും കൂടുതൽ വിനാശകാരിയായ സ്ഥലം ഗേറ്റ് വേ ഓഫ് ഐഎസിസ് എന്നാണ് അറിയപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് മതമൗലികവാദികൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിൽ പോകാറുണ്ടെന്നാണ് വിവരങ്ങൾ.
സിറിയൻ അതിർത്തിയോട് ചേർന്നുള്ള ഗാസിയാൻടെപ്പിലെ കഹ്‌മനാർമാർഷിൽ 7,8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് ഇവിടുത്തെ പടുകൂറ്റങ്ങൾ കെട്ടിടങ്ങൾ വരെ നിലംപതിച്ചിരിക്കുകയാണ്. ഹതായ് പ്രവിശ്യയയിലും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിറിയയുമായി അതിർത്തി ങ്കിടുന്ന ഈ പ്രദേശങ്ങളിലാണ് ഐഎസ് ഭീകരർ ഒളിവു ജീവിതം നയിക്കുന്നത്. അവസരം കിട്ടുമ്പോൾ അതിർത്തി കടന്ന് സിറിയയിലേക്ക് പോവുകയാണ് രീതി.
500 മൈൽ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന സിറിയയുമായുള്ള തുർക്കി അതിർത്തിയിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേരാൻ ആളുകളെത്തുന്നത്. മുൻപ് ഈ വഴി കള്ളക്കടത്തുകാർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഭീകരർ ഈ വഴി പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം ഭൂകമ്പത്തിനിടെ 20 ഓളം ഭീകരർ രക്ഷപ്പെട്ടതായാണ് വിവരം.വടക്ക് പടിഞ്ഞാറൻ സിറിയയിലെ രാജോ ടൗണിലെ ജയിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതാണ് വിനയായത്. ജയിൽ തകർത്ത് ഭീകരർ രക്ഷപ്പെടുകയായിരുന്നു.











