Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പി ടി ഉഷയെ വേട്ടയാടുന്നത് സിപിഎം; പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിന്; സാംസ്കാരിക നായകരും മലയാള മാദ്ധ്യമങ്ങളും മൗനത്തിൽ

by Brave India Desk
Feb 7, 2023, 07:51 pm IST
in Kerala, Sports
Share on Facebook
Tweet
WhatsApp
Telegram

പി ടി ഉഷ എം പിയ്ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎമ്മും ഇടത് പക്ഷവുമാണെന്നും, പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിനാണെന്നും വ്യക്തമായിട്ടും കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകരും നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തകരും ‘താത്വികമായ‘ മൗനം തുടരുന്നു. കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിനെതിരെ നടക്കുന്ന സാമൂഹിക വിരുദ്ധ ആക്രമണങ്ങൾക്കും കൈയ്യേറ്റ ശ്രമങ്ങൾക്കുമെതിരെ കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ അഭിമാന താരമായ പി ടി ഉഷ ടി വി ക്യാമറകൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്.

തന്റെ സ്ഥാപനത്തിന്റെ ഭൂമി പരസ്യമായി കൈയ്യേറുകയാണ്. സ്കൂളിലെ വിദ്യാർത്ഥിനികളുടെ സുരക്ഷയുടെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ട്. സ്ഥാപനത്തിലെ 25 വിദ്യാർത്ഥിനികളിൽ 11 പേരും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്നും പി ടി ഉഷ പറയുന്നു.

Stories you may like

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സ്കൂൾ കോമ്പൗണ്ടിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയവരെ സ്കൂൾ അധികൃതർ തടയാൻ ശ്രമിച്ചപ്പോൾ, അവർ അപമര്യാദയായി പെരുമാറി. ജെസിബി മുന്നോട്ടും പിന്നോട്ടും നീക്കി വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഭയപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തങ്ങൾക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട് എന്നാണ് കൈയ്യേറ്റം നടത്താനെത്തിയവർ പറയുന്നതെന്നും വിതുമ്പലോടെ പി ടി ഉഷ പറഞ്ഞു.

രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചപ്പോൾ മുതൽ താൻ ടാർഗറ്റ് ചെയ്യപ്പെടുകയാണ്. ചുറ്റുമതിൽ ഇല്ലാത്ത സ്കൂളിന്റെ കോമ്പൗണ്ടിനുള്ളിൽ രാത്രികാലങ്ങളിൽ പരിചയമില്ലാത്ത വാഹനങ്ങൾ വന്ന് പോകുന്നു. അവിടം മയക്കുമരുന്ന് മാഫിയ ദുരുപയോഗം ചെയ്യുന്നു എന്ന സംശയവും പി ടി ഉഷ ഉന്നയിക്കുന്നു. സ്കൂളിന് മുന്നിൽ ഇടക്കാലത്ത് ഒരു ചെങ്കൊടി സ്ഥാപിച്ചിരുന്നതായും അവർ പരിതപിക്കുന്നു.

സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കാനുള്ള ഒരു സഹായവും പഞ്ചായത്ത് അധികൃതർ നൽകുന്നില്ല. സഹായ വാഗ്ദാനവുമായി ചിലർ എത്തിയെങ്കിലും, ആരൊക്കെയോ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയാണ്. ചിലർ രാത്രികാലങ്ങളിൽ സ്കൂൾ കോമ്പൗണ്ടിനുള്ളിലേക്ക് മാലിന്യങ്ങൾ കൊണ്ടു വന്ന് തള്ളാറുണ്ട്. സ്കൂൾ കോമ്പൗണ്ടിന് വേലി കെട്ടാനുള്ള പണം പോലും തന്റെ പക്കൽ ഇല്ലെന്നും അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ സ്പ്രിന്റ് രാജ്ഞി നിറകണ്ണുകളോടെ പറയുന്നു. ഇതാണ് അവസ്ഥയെങ്കിൽ, വൈകാതെ സ്കൂൾ അടയ്ക്കേണ്ടുന്ന സാഹചര്യമാണ് ഉള്ളതെന്നും അവർ പറയുന്നു.

കോമൺവെൽത്ത് യൂത്ത് ഗെയിംസ് മെഡൽ ജേതാവ് അബിത മേരി മാനുവൽ, അന്താരാഷ്ട്ര അത്ലറ്റ് ജിസ്ന മാത്യു, ദേശീയ താരം അതുല്യ ഉദയൻ, സംസ്ഥാന താരം എൽഗ തോമസ്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും ദേശീയ റെക്കോർഡിന് ഉടമയുമായ ടിന്റു ലൂക്ക തുടങ്ങി ഒരുപിടി കായിക താരങ്ങളെ കൈപിടിച്ച് ഉയർത്തിയ സ്ഥാപനമാണ് ഇന്ന് രാഷ്ട്രീയ ഭ്രഷ്ടിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നത്.

സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണിയാണ് പനങ്ങാട് പഞ്ചായത്ത് ഭരിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും സിപിഎമ്മിനെ പേരെടുത്ത് കുറ്റം പറയാനോ രാഷ്ട്രീയ ആരോപണം ഉന്നയിക്കാനോ പി ടി ഉഷ തയ്യാറാകുന്നില്ല എന്നതാണ് അവരുടെ ദൗർബല്യമായി പലരും കരുതുന്നത്. ബിജെപി മുൻകൈ എടുത്ത് രാജ്യസഭയിൽ എത്തിച്ച, ജനകീയ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെച്ച സുരേഷ് ഗോപിക്ക് നേരിടേണ്ടി വന്ന അതേ ഭ്രഷ്ടാണ് ഇന്ന് പി ടി ഉഷയും നേരിടുന്നത്.

സൈനികരെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെട്ട പദ്മഭൂഷൺ ജേതാവ് നടൻ മോഹൻലാൽ, താനൊരു ദേശീയവാദിയാണെന്ന് തുറന്ന് പറഞ്ഞതിന് തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന ഉണ്ണി മുകുന്ദൻ, സംവിധായകരായ രാമസിംഹൻ അബൂബക്കർ, രാജസേനൻ, സിപിഎമ്മിന്റെ തിട്ടൂരത്തിന് അപ്പുറം നിലപാട് സ്വീകരിച്ച എഴുത്തുകാരി പി വത്സല തുടങ്ങി കപട പ്രബുദ്ധർ അവഗണിക്കേണ്ടവരുടെ പട്ടികയിലേക്ക് സിപിഎം എഴുതി ചേർക്കുകയാണ് രാജ്യത്തിന്റെ അഭിമാനമായ പി ടി ഉഷയുടെ പേരും.

‘നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും‘ എന്ന തത്വശാസ്ത്രം പിന്തുടരുന്ന നമ്മുടെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, ജാതി മരത്തിൽ പോലും ജാതി തിരയുന്ന മാദ്ധ്യമ സിംഹങ്ങളും ഇവയൊക്കെ കണ്ടില്ലെന്ന് നടിച്ച്, അധികാരത്തിന്റെ കുശിനിയിൽ നിന്നും എറിഞ്ഞ് കൊടുക്കുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോഴും.

Tags: ldfcpimp t ushaUsha School of Athletics
Share5
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies