കോട്ടയം: മദ്യലഹരിയിൽ അച്ഛനെ തലയ്ക്കടിച്ച് കൊന്ന് മകൻ. കോട്ടയം കുറുവിലങ്ങാട്ട് ആണ് സംഭവം. കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിയായ ജോസഫ് എന്ന അറുപത്തിയൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ടുകാരനായ മകൻ ജോൺ പോളാണ് അച്ഛനെ കമ്പിവടിക്ക് അടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിലായിരുന്ന ഇരവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് ജോസഫ് മകനെ റബ്ബർ വടി കൊണ്ട് അടിച്ചു. ദേഷ്യം വന്ന മകൻ കമ്പി വടി കൊണ്ട് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.
ആക്രമണത്തിൽ ബോധരഹിതനായ ജോസഫിനെ ഉപേക്ഷിച്ച് വീടിന് പുറത്താണ് സംഭവദിവസം രാത്രി ജോൺ പോൾ കിടന്നത്. പിറ്റേന്ന് രാവിലെ അച്ഛന് അനക്കമില്ലാത്തത് കണ്ടെതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
Discussion about this post