കാനഡ: 18 ാം വയസിൽ തേടിയെത്തിയ ഭാഗ്യം ആഘോഷിച്ച് ജൂലിയറ്റ് ലാമർ എന്ന പെൺകുട്ടി. കാനഡക്കാരിയായ ജൂലിയറ്റിന് പിറന്നാൾ ദിനത്തിലെടുത്ത ലോട്ടറി അടിച്ചാണ് അപ്രതീക്ഷിത ഭാഗ്യം ഉണ്ടായത്. 295 കോടിയാണ് ലോട്ടറിഅടിച്ചത്. ലോട്ടറി എടുത്തിരുന്നുവെങ്കിലും നറുക്കെടുപ്പിനെ കുറിച്ചൊന്നും പെൺകുട്ടി ഓർത്തിരുന്നില്ല. നഗരത്തിലെ ഒരാൾക്ക് ലോട്ടറി അടിച്ചതായി വിവരം ലഭിച്ചു. അപ്പോഴാണ് ടിക്കറ്റിനെ കുറിച്ച് ഓർത്തത്.
പതിനെട്ടാം പിറന്നാളിന്റെ അന്ന് മുത്തച്ഛന്റെ നിർദ്ദേശപ്രകാരമാണ് കാനഡയിൽ പ്രചാരത്തിലുള്ള ലോട്ടോ 649 എന്ന ലോട്ടറിയിലൊരെണ്ണം എടുത്തത.്
സമ്മാനം ലഭിച്ചതോടെ കുടുംബത്തിനായി അഞ്ച് മേഴ്‌സിഡസ് കാറുകളും ഒരു ചെറുവിമാനവും ലണ്ടനിൽ ഒരു ബംഗ്ലാവും വാങ്ങി. ബാക്കി തുക ഭാവിയിലേക്ക് നിക്ഷേപിച്ചതായും പെൺകുട്ടി പറയുന്നു. രണ്ടുകോടിയോളം രൂപയാണ് ഒരു മേഴ്സിഡസ് കാറിനായി ജൂലിയറ്റ് ചെലവാക്കിയത്. ചെറുവിമാനത്തിന് 100 കോടിയും ബംഗ്ലാവിനായി 40 കോടി രൂപയും അവർ ചെലവഴിച്ചു. സാമ്പത്തിക വിദഗ്ധനായ പിതാവിന്റെ നിർദ്ദേശപ്രകാരമാണ് ലോട്ടറി തുക വിനിയോഗിക്കുന്നത്.
Discussion about this post