പച്ചക്കറികളുടെ ദൗർലഭ്യം, വരവ് കുറവും ചെലവ കൂടുതലുമായ അവസ്ഥ എന്നിവയാണ് മണ്ണിലിറങ്ങാതെ, വളപ്രയോഗമില്ലാതെയുള്ള മൈക്രോഫാമിംഗ് കൃഷിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അടുക്കളപ്പുറത്തും വീടിനകത്തും ഒക്കെയായി ചെയ്യാൻ കഴിയുന്ന മൈക്രോഫാമിംഗ് രീതിക്ക് ആവശ്യക്കാർ ഏറെയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിളവ് ലഭിക്കുന്നു എന്നതാണ് മൈക്രോ ഫാമിംഗിന്റെ പ്രത്യേകത. ശരാശരി പത്ത് ദിവസത്തിനുള്ളിൽ വിത്ത് വിതയ്ക്കുകയും വിള കൊയ്യുകയും ചെയ്യാം. മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികൾ ആണ് ഇത്തരത്തിൽ വളർത്തിയെടുക്കുന്നത്.
ഒരു പരന്ന പ്ലാസ്റ്റിക് പാത്രവും ഏതാനും ടിഷ്യു പേപ്പറുകളുമുണ്ടെങ്കിൽ നടീൽ മാധ്യമമായി. വൻപയറോ ചെറുപയറോ മാത്രമല്ല, റാഗി വരെ ഇത്തരത്തിൽ മൈക്രോ ഫാമിംഗ് രീതിയിൽ വളർത്തിയെടുക്കാം. ദിവസവും രണ്ടു നേരം വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി.മണ്ണോ, ചെടി ചാടിയോ കൂടാതെ തന്നെ മൈക്രോ ഫാമിംഗ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത.
വിത്ത് കുതിർത്ത ശേഷം ടിഷ്യു പേപ്പറിൽ വിതയ്ക്കുക . ആറാം ദിവസം വിളവെടുക്കാൻ പാകമാകുമെങ്കിലും പത്താം ദിവസം വിളവെടുത്താൽ കൂടുതൽ അളവ് ലഭിക്കും. അതിൽ കൂടുതൽ മൂത്താൽ മൈക്രോഗ്രീനിന്റെ രുചിയും ഗുണവും ലഭിച്ചെന്നുവരില്ല.ചീര പോലെ തോരൻ വയ്ക്കാൻ മികച്ചതാണ് ഈ ഇലകൾ. തോരൻ, മെഴുകുവരട്ടി പോലുള്ള കറികൾ വയ്ക്കാം. ലോക്ക് ഡൗൺ സമയത്ത് പോഷകസമ്പുഷ്ടമായ ആഹാരം ലഭിക്കുകയെന്നാൽ അത്ര ചെറിയ കാര്യമല്ലല്ലോ.
Discussion about this post