ഫിറ്റ്നസ് നോക്കുന്നവരിൽ ഭൂരിഭാഗവും നേരിടുന്ന പ്രശ്നം വയറിലെ കൊഴുപ്പാണ്. എന്ത് ഭക്ഷണം കഴിച്ചാലും, എത്ര ഡയറ്റ് ചെയ്താലും,കുട വയർ പോകില്ല. അതോടൊപ്പം ചർമ്മത്തിലെ ടാനും കൂടിയാകുമ്പോൾ ടെൻഷൻ അധികമായി. ഈ ഇരട്ടപ്രശ്നങ്ങൾക്ക് ഒരു ലളിതമായ പരിഹാരമായാലോ? ചിയാ സീഡ്. ആണിത്. ചിയാ സീഡ് കാഴ്ചയിൽ ചെറുതാണെങ്കിലും അതിന്റെ പോഷകഗുണങ്ങൾ നിരവധിയാണ്. ഒമേഗ-3 ഫാറ്റി ആസിഡ്, ഫൈബർ, പ്രോട്ടീൻ, മിനറലുകൾ എന്നിവയാൽ സമ്പുഷ്ടം. ഇവ ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വയർ കുറയ്ക്കാനായി ചിയ സീഡ് നമുക്ക് ഉപയോഗിക്കാം.
ഒരു ഗ്ലാസ് ചെറുചൂട് വെള്ളം എടുക്കുക.അതിൽ പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക.പിന്നെ ഒരു ടേബിൾ സ്പൂൺ ചിയാ സീഡ് ചേർക്കുക.നന്നായി ഇളക്കി 5–10 മിനിറ്റ് കാത്തിരിക്കുക, അവസാനം ഒരു ടീസ്പൂൺ തേൻ ചേർത്ത് ഇത് രാവിലെ വെറും വയറ്റിൽ, ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കുടിക്കുക. പതിവായി രണ്ട് ആഴ്ച്ചയോളം തുടർന്നാൽ, വയറിലെ കൊഴുപ്പ് കുറയുന്നത് കാണാം
സൗന്ദര്യത്തിനും ചിയാ സീഡിന് ബന്ധമുണ്ട്. ചിയ സീഡിൻ്റെ കൃത്യമായ ഉപയോഗം കാരണം ചർമ്മം തിളങ്ങുകയും മിനുസം ലഭിക്കുകയും ചെയ്യും.മുഖത്തിലെ എണ്ണമയം കുറയും. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. നഖങ്ങൾക്കും ആരോഗ്യം വർദ്ധിക്കും.
ചിയ സീഡ് ദിവസേന 1 ടേബിൾ സ്പൂൺ മാത്രം മതി. അതിലധികം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കാം. ചിയാ സീഡ് വെള്ളം ആഗിരണം ചെയ്യുന്നതിനാൽ, വെള്ളം ധാരാളം കുടിക്കുക.ഗർഭിണികളും, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും ഡോക്ടറുടെ ഉപദേശം ചോദിക്കുന്നതാണ് നല്ലത്.









Discussion about this post